മഹാരാഷ്ട്രയില്‍ 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 61 ആയി

By: 600007 On: Dec 14, 2021, 4:10 PM

മഹാരാഷ്ട്രയില്‍ പുതുതായി എട്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 61 ആയി. മഹാരാഷ്്ട്രയില്‍ മാത്രം 28 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ മുംബൈയില്‍ നിന്നുള്ളവരാണ്. ഒരാള്‍ വസൈ വിരാര്‍ സ്വദേശിയാണ്. ഇന്ന് ഡല്‍ഹിയിലും രാജസ്ഥാനിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. 

ഡല്‍ഹിയില്‍ പുതുതായി നാലു പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ആറുപേരില്‍ ഒരാള്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി എല്‍എന്‍ജെപി ആശുപത്രി അധികൃതര്‍ പറഞ്ഞു. രാജസ്ഥാനില്‍ നേരത്തെ ഒമൈക്രോണ്‍ സ്ഥിരീകരിച്ച എല്ലാവരും നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി പര്‍സാദി ലാല്‍ മീണ അറിയിച്ചു.

Content highlight: 8 more cases of omicron variant detected in maharashtra