കാനഡയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനമുണ്ടെന്നും വരുംദിവസങ്ങളില്‍ അതിവേഗത്തില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ.തെരേസ ടാം. ഒന്റാരിയോയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 21 ശതമാനവും ഒമിക്രോണ്‍ മൂലമാണെന്നും ഇതേ രീതിയില്‍ മറ്റ് പ്രൊവിന്‍സുകളിലും പ്രതിഫലിക്കുമെന്നും ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ പറഞ്ഞു.
ഒമിക്രോണ്‍ വേഗത്തില്‍ പകരുന്നതാണെന്നും വ്യാപനശേഷി കൂടുതലാണെന്നുമാണ് ഇതേ കുറിച്ചുള്ള പഠനത്തില്‍ വ്യക്തമായതെന്നും ഡോ.തെരേസ ടാം പറഞ്ഞു.
ഒമിക്രോണ്‍ വ്യാപനം രാജ്യത്ത് നിലവിലെ നിരക്കില്‍ തുടരുകയാണെങ്കില്‍ ജനുവരി പകുതിയാകുമ്പോഴേക്കും പ്രതിദിനം 12,000 കേസുകള്‍ വരെ പ്രതീക്ഷിക്കാമെന്ന് കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു.