സെൻട്രൽ, നോർത്ത് ഈസ്റ്റ് ആല്‍ബെര്‍ട്ടയില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

By: 600007 On: Dec 14, 2021, 7:30 AM

സെൻട്രൽ, നോർത്ത് ഈസ്റ്റ് ആല്‍ബെര്‍ട്ടയില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് മുന്നറിയിപ്പ്. ചൊവ്വാഴ്ച ഉച്ചയോടെ എഡ്മണ്ടനിലും സമീപപ്രദേശങ്ങളിലും 10-20 സെന്റിമീറ്റർ വരെ മഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്ന് എന്‍വിയോണ്‍മെന്റ് ആന്റ് ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോക്കി മൗണ്ടന്‍ ഹൗസ് മുതല്‍ ഫോര്‍ട്ട് മാക്മറി വരെ സ്നോ ഫാൾ വാണിങ്ങും നൽകിയിട്ടുണ്ട്.