ദക്ഷിണ ആഫ്രിക്കയില്‍ പ്രസിഡന്റിനും കോവിഡ് സ്ഥിരീകരിച്ചു

By: 600007 On: Dec 13, 2021, 5:04 PM

ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ ദക്ഷിണ ആഫ്രിക്കയില്‍ കോവിഡ് വ്യാപനം കുതിച്ച് ഉയരുന്നതിനിടെ പ്രസിഡന്റ് സിറില്‍ റാമഫോസയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെ പ്രസിഡന്റ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ആണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

അറുപത്തിയൊന്‍പതുകാരനായ റാമഫോസ വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ട്. കേപ് ടൗണില്‍ മുന്‍ ഡെപ്യൂട്ടി പ്രസിഡന്റ് ഡി ക്ലര്‍ക്കിന്റെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തതിനു പിന്നാലെ പ്രസിഡന്റിന് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 

ദക്ഷിണ ആഫ്രിക്കയില്‍ ഞായറാഴ്ച 37,875 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച 17,154 പേരിലാണ് രോഗബാധ കണ്ടെത്തിയത്. വലിയ വര്‍ധനവാണ് സമീപ ദിവസങ്ങളില്‍ വൈറസ് വ്യാപനത്തില്‍ ഉണ്ടായിട്ടുള്ളത്.

Content highlight: South Africa president Ramaphosa tests positive for covid 19