ഓസ്‌ട്രേലിയയുടെ അതിര്‍ത്തി ബുധനാഴ്ച തുറക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍

By: 600007 On: Dec 13, 2021, 4:59 PM

ഓസ്‌ട്രേലിയയുടെ അതിര്‍ത്തി ബുധനാഴ്ച തുറക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കും സ്‌കില്‍ഡ് വിസക്കാര്‍ക്കും എത്തിത്തുടങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് ഓസ്‌ട്രേലിയന്‍ അതിര്‍ത്തി തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചിരുന്നത്. ഡിസംബര്‍ ഒന്നിന് അതിര്‍ത്തി തുറക്കാനുള്ള തീരുമാനമാണ് ഡിസംബര്‍ 15 ലേക്ക് മാറ്റിയിരുന്നത്. ഡിസംബര്‍ 15 ന് തന്നെ അതിര്‍ത്തി തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ടും അറിയിച്ചു. 

Content highlight:Australia ‘reconfirmed’ to open borders to international students on Dec15