ഒമിക്രോണ്‍ വാക്‌സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന

By: 600007 On: Dec 13, 2021, 4:44 PM

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപന ശേഷി തീവ്രമെന്നും ഇതു വാക്‌സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്നും ലോകാരോഗ്യ സംഘടന. ഡെല്‍റ്റയേക്കാള്‍ അതിവേഗമാണ് ഒമിക്രോണ്‍ പടരുന്നത്. എന്നാല്‍ മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗലക്ഷണങ്ങള്‍ കുറവാണെന്നും പലയിടത്തും സാമൂഹിക വ്യാപനം സംഭവിച്ചുകഴിഞ്ഞതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 

കോവിഡ് ഡെല്‍റ്റ വകഭേദം ഏറ്റവും കുറവുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയിലും ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച ബ്രിട്ടനിലും ഒമിക്രോണ്‍ വളരെ വേഗത്തില്‍ വ്യാപിക്കുകയാണ്. നിലവില്‍ 63 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Content highlight:Omicron reduces vaccine efficacy spreads faster says who