മിസ് യൂണിവേഴ്‌സ് കിരീടം ചൂടി ഇന്ത്യയുടെ ഹര്‍നാസ് സന്ധു. 21 വര്‍ഷത്തിന് ശേഷമാണ് 21കാരിയായ ഹര്‍നാസിലൂടെ ഇന്ത്യയിലേക്ക് വിശ്വസുന്ദരി പട്ടം എത്തുന്നത്. പഞ്ചാബ് സ്വദേശിയാണ് ഹര്‍നാസ് സന്ധു. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് ആന്‍ഡ്രിയ മേസ ഹര്‍നാസിനെ കിരീടമണിയിച്ചു. പാരഗ്വ മത്സരാര്‍ത്ഥിയാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ സുന്ദരിയാണ് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മൂന്നാമതെത്തിയത്.
2000ത്തില്‍ ലാറ ദത്തയാണ് അവസാനമായി രാജ്യത്തിനായി മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയത്. ഇതിനു മുന്‍പ് 1994 ല്‍ സുസ്മിത സെന്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്. മോഡലും നടിയുമായ സന്ധു നിലവില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുകയാണ്. ടൈംസ് ഫ്രഷ് ഫെയ്‌സ് 2017, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നീ കിരീടങ്ങള്‍ മുന്‍പ് നേടിയിട്ടുണ്ട്. നിരവധി പഞ്ചാബി സിനിമകളിലും സന്ധു അഭിനയിച്ചിട്ടുണ്ട്. നിങ്ങളെ കേട്ടുകൊണ്ടിരിക്കുന്ന യിവതികളോട് ഇപ്പോള്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ എന്ത് ഉപദേശം നല്‍കുമെന്നചോദ്യത്തെ ആത്മവിശ്വാസത്തോടെ നേരിട്ടാണ് ഹാര്‍നസ് കിരീടം സ്വന്തമാക്കിയത്.
Content Highlights: India's Harnaaz Sandhu Miss Universe 2021