ശ്രീനഗറില്‍ ഭീകരാക്രമണം; മൂന്നു പൊലീസുകാര്‍ക്ക് വീരമൃത്യു

By: 600007 On: Dec 13, 2021, 2:59 PM

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഭീകാരക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു.  പൊലീസ് ബസിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 14 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മു കശ്മീര്‍ സായുധ പൊലീസ് സേന സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ശ്രീനഗറില്‍ സെവാന്‍ പ്രദേശത്ത് പത്താന്‍ ചൗക്കില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ബസ് ബുള്ളറ്റ് പ്രൂഫ് അല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരര്‍ക്കായി പ്രദേശത്ത് പൊലീസ് തിരച്ചില്‍ നടത്തുകയാണ്. രണ്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണ്.

Content highlight: Terror attack in sreenagar