പി ജയചന്ദ്രന് ജെ.സി ഡാനിയേല്‍ പുരസ്‌കാരം 

By: 600007 On: Dec 13, 2021, 2:52 PM

2020 ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം മലയാള പിന്നണി ഗായകന്‍ പി ജയചന്ദ്രന്. പിന്നണി ഗാനരംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. ചലച്ചിത്ര രംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയാണ് അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന ജെ.സി ഡാനിയേല്‍ പുരസ്‌കാരം. ഈ മാസം 23 ന് ദര്‍ബാര്‍ ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറും. 

അരനൂറ്റാണ്ടിലേറെക്കാലം മലയാള പിന്നണിഗാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് പി ജയചന്ദ്രന്‍ എന്ന് ജൂറി വിലയിരുത്തി. അടൂര്‍ ഗോപാലകൃഷണന്‍ രഞ്ജി പണിക്കര്‍,നടി സീമ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. വിവിധ ഭാഷകളിലായി പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ജയചന്ദ്രന്‍ 1985 ല്‍ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം നേടി. മികച്ച ഗായകനുള്ള സംസാഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചുതവണ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

Content highlight: J C Daniel award for P Jayachandran