ഒമിക്രോണ്‍ ബാധിച്ച് ലോകത്ത് ആദ്യ മരണം

By: 600007 On: Dec 13, 2021, 2:34 PM

ഒമിക്രോണ്‍ ബാധിച്ച് ലോകത്ത് ആദ്യ മരണം. ബ്രിട്ടണില്‍ ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയാണ് മരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ലോകത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്നാല്‍ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതിന്റെ ആവശ്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഈ ആഴ്ച മുതല്‍ ബൂസ്റ്റര്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കാനിരിക്കെയാണ് യകെയില്‍ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്.

Content highlight:First omicron death confirmed in uk