ഒന്റാരിയോയില്‍ 50 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ വാക്‌സിന് ബുക്ക് ചെയ്യാം

By: 600007 On: Dec 13, 2021, 2:30 PM

 

ഒന്റാരിയോയില്‍ 50 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ വാക്‌സിന് ബുക്ക് ചെയ്യാം. ആറ് മാസം മുമ്പെങ്കിലും രണ്ടാമത്തെ ഡോസ് വാക്‌സിനെടുത്തവരാണ് ബൂസ്റ്റര്‍ ഡോസിന് യോഗ്യരായവര്‍. 

പ്രൊവിന്‍ഷ്യല്‍ വാക്‌സിന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം  രാവിലെ 8 മണിയോടെയാണ് തുറന്നത്. അതിനിടെ പോര്‍ട്ടലില്‍ സാങ്കേതിക തകരാര്‍ നേരിട്ടതായി പലരും റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം പബ്ലിക് ഹെല്‍ത്ത് യൂണിറ്റുകള്‍ വഴിയും ചില ഫാര്‍മസികളിലൂടെയും പ്രൈമറി കെയര്‍ ക്ലിനിക്കിലൂടെയും ബൂസ്റ്റര്‍ ഷോട്ടിനായി ബുക്ക് ചെയ്യാവുന്നതാണ്.