സൗത്ത് എഡ്മണ്ടണിലെ ഗ്രേ നണ്‍സ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ മൂന്ന് യൂണിറ്റുകളില്‍ കോവിഡ് വ്യാപനം

By: 600007 On: Dec 13, 2021, 6:34 AM

 


സൗത്ത് എഡ്മണ്ടണിലെ ഗ്രേ നണ്‍സ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ മൂന്ന് യൂണിറ്റുകളില്‍ കോവിഡ് വ്യാപനം. ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസാണ് ഇക്കാര്യം അറിയിച്ചത്. 

ഏഴ് പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു. 

നവംബര്‍ 29നാണ് അക്യൂട്ട് കെയര്‍ ഇന്‍പേഷ്യന്റ് യൂണിറ്റില്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്.  മറ്റൊരു യൂണിറ്റിൽ ഇതേ ദിവസം അഞ്ച് പേരാണ് കോവിഡ് പോസിറ്റീവായത്. ഇതില്‍ ഒരാളാണ് മരിച്ചത്.