സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ക്യൂബെക്കില്‍ 3992 വെബ്സൈറ്റുകള്‍ താൽക്കാലികമായി സേവനം നിർത്തി വെച്ചു. 'Log4j' പിഴവ് മൂലമുണ്ടാകുന്ന ഭീഷണികള്‍ കണ്ടെത്താന്‍ എല്ലാ സൈറ്റുകളും സ്കാന്‍ ചെയ്യുകയാണെന്ന് ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് ആന്റ് ആക്സസ് ടു ഇന്‍ഫോര്‍മേഷന്‍ മന്ത്രി എറിക് കെയര്‍ പറഞ്ഞു. ലോകമെമ്പാടും വ്യാപകമായി വിന്യസിച്ചിരിക്കുന്ന ജാവ അധിഷ്ഠിത ലോഗിംഗ് യൂട്ടിലിറ്റിയാണ് Log4j. സെര്‍വറിലേക്ക് കടന്നുകയറി കോഡ് അവതരിപ്പിച്ച് സെര്‍വറിലെ മുഴുവന്‍ ഡാറ്റയുടെയും നിയന്ത്രണം ഏറ്റെടുക്കുകയുമാണ് ഇത് ചെയ്യുന്നത്.
അതേസമയം ഹാക്കര്‍മാര്‍ കടന്നുകയറിയതിന്റെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. 3992 വെബ്സൈറ്റുകള്‍ അടച്ചതില്‍ ചിലത് ഓണ്‍ലൈനില്‍ തിരിച്ചെത്തി.