യുഎസിൽ കോവിഡ് മൂലമുള്ള മരണസംഖ്യ 800,000 കടന്നു

By: 600007 On: Dec 12, 2021, 8:39 PM

അമേരിക്കയിലെ കോവിഡ് മൂലമുള്ള മരണസംഖ്യ 800,000 കടന്നു. വാക്സിനുകൾ വ്യാപകമായും സൗജന്യമായും ലഭ്യമാണെങ്കിലും, ജനങ്ങൾ വാക്‌സിൻ എടുക്കാത്തത് കാരണമാണ് മരണസംഖ്യ കൂടുന്നതിന്റെ കാരണമായി വിലയിരുത്തപ്പെടുന്നത്. ഈ വർഷത്തെ മരണങ്ങൾ കൂടുതലും വാക്സിനേഷൻ എടുക്കാത്ത രോഗികളിൽ ആണെന്നാണ് റിപ്പോർട്ടുകൾ. 

2021  തുടക്കം മുതൽ,  450,000-ത്തിലധികം ആളുകൾ ആണ് അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ അനുസരിച്ച് ആറ് മാസം കൊണ്ട് യുഎസിലെ മരണങ്ങൾ 600,000 ൽ നിന്ന് 800,000 എത്തിയത്.

നിലവിൽ അമേരിക്കയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 120,000 ആണ്. നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നത് മിഷിഗണിലാണ്. റിപ്പോർട്ടുകൾ പ്രകാരം യുഎസിലെ ജനസംഖ്യയുടെ ഏകദേശം 60% പേരാണ് ഇത് വരെ പൂർണമായും വാക്‌സിൻ എടുത്തിട്ടുള്ളത്.