ശക്തമായ കാറ്റ്; ഒന്റാരിയോയിലും ക്യൂബെക്കിലും വ്യാപക നാശനഷ്ടങ്ങൾ 

By: 600007 On: Dec 12, 2021, 8:16 PM

ശനിയാഴ്ച ഒന്റാരിയോയിലും ക്യൂബെക്കിലും ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടങ്ങളും വൈദ്യുതി തടസ്സവും നേരിട്ടു. ന്യൂഫൗണ്ട്‌ലാൻഡിലേക്കും ലാബ്രഡോറിലേക്കും നീങ്ങിയ കാറ്റ് ഞായറാഴ്ച ഉച്ചയോടെ പ്രവിശ്യയിൽ അടിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

നോർത്ത് ഈസ്റ്റ് ഒന്റാരിയോയോയിൽ  കനത്ത മഞ്ഞുവീഴ്ചയും ഫ്രീസിങ് റെയിനും മൂലം നിരവധി റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. തെക്കൻ ഒന്റാറിയോയിൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെ വരെയും ഉണ്ടായ കനത്ത മഴയും കാറ്റും മൂലം 100,000-ലധികം വീടുകളിൽ വൈദ്യുതി ബന്ധം തകരാറിലായി.

കൊളറാഡോയിൽ നിന്നുള്ള കാലാവസ്ഥ പ്രതിഭാസം മൂലം ക്യുബെക്കിൽ ശനിയാഴ്ച് ഫ്രീസിങ് റെയിനും ശക്തമായ കാറ്റും വീശിയിരുന്നു.  ശക്തമായ കാറ്റ് മൂലം ഏകദേശം 400,000 ആളുകളുടെ വീടുകളിൽ  വൈദ്യുതി ബന്ധം തകരാറിലായി എന്നാണ് റിപ്പോർട്ടുകൾ.