കേരളം ഉള്‍പ്പടെ പത്ത് സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം

By: 600007 On: Dec 12, 2021, 12:36 AM

വിവാഹം, ആഘോഷങ്ങള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും രാത്രി കാല കര്‍ഫ്യൂ കര്‍ശനമാക്കാനും കേരളം ഉള്‍പ്പടെയുള്ള പത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന ജില്ലകളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

കേരളത്തില്‍ കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂര്‍, തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നത്. 

Content Highlights: restrictions should be tightened says centre