ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയുടെ ഗതി തന്നെ മാറ്റിയേക്കാമെന്ന് ലോകാരോഗ്യ സംഘടന. 57 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്രോണ്‍ കൂടുതല്‍ വേഗത്തില്‍ പടരാന്‍ സാധ്യതയുണ്ടെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. ആഗോള തലത്തിലുള്ള വ്യാപനവും ഉയര്‍ന്ന തോതിലുള്ള വ്യതിയാനങ്ങളും ഒമിക്രോണില്‍ കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് ഒരിക്കല്‍ ബാധിച്ചവര്‍ക്ക് വീണ്ടുമൊരു വൈറസ് ബാധയ്ക്ക് ഒമിക്രോണ്‍ കാരണമാകാമെന്നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പ്രാഥമിക വിവരങ്ങള്‍. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് തീവ്രമായ രോഗലക്ഷണങ്ങള്‍ ഇതുവരെയും ഒമിക്രോണ്‍ ബാധിതരില്‍ ഉണ്ടായിട്ടില്ലെന്നതാണ് ആശ്വാസകരം. ഒമിക്രോണ്‍ വാക്‌സിനെ മറികടക്കാന്‍ ശേഷി കൈവരിച്ചോ എന്നത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
Content Highlights: omicron variant may change course of covid pandemic