റെജൈന വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു

By: 600044 On: Dec 11, 2021, 8:13 AM

 

റെജൈന വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു. ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് റെജൈന വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാംരഭിക്കുന്നത്. വെള്ളിയാഴ്ച രാവിയൊണ് ആദ്യ വിമാനം പറന്നുയര്‍ന്നത്. 

2020ല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. 

90 പേരാണ് വെള്ളിയാഴ്ച രാവിലെ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ യാത്ര ചെയ്തതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. 

വിമാനത്താവളത്തില്‍ കോവിഡിന് മുമ്പത്തെ അപേക്ഷിച്ച് നിലവില്‍ 40 ശതമാനം യാത്രക്കാര്‍ മാത്രമാണുള്ളത്. അന്താരാഷ്ട്ര വിമാനസര്‍വീസ് ആരംഭിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു.