മോണ്ട്രിയലില്‍ വെസ്റ്റ് ഐലന്റ് ജിമ്മും ലസാല്‍ കമ്മ്യൂണിറ്റി സെന്ററും സന്ദര്‍ശിച്ചിട്ടുള്ളവര്‍ ഒമിക്രോണ്‍ ടെസ്റ്റിന് വിധേയരാകാന്‍ നിര്‍ദേശം. മോണ്ട്രിയല്‍ പബ്ലിക് ഹെല്‍ത്ത് ഇനി പറയുന്ന സ്ഥലങ്ങളില്‍ പോയിട്ടുള്ളവര്‍ പരിശോധന നടത്താനാണ് നിര്‍ദേശം.
ബുസ്സ്ഫിറ്റ് കിര്‍ക്ക്‌ലാന്റ്(3240 ജീന്‍-യെവ്‌സ് സെന്റ്.കിര്‍ക്ക്‌ലാന്റ്)
ഡിസംബര്‍ 1ന് 4 മണിക്കും 6 മണിക്കും ഇടയില്‍ സന്ദര്‍ശിച്ചവര്‍
ഡിസംബര്‍ 5ന് 4 മണിക്കും 6 മണിക്കും ഇടയില്‍ സന്ദര്‍ശിച്ചവര്‍
ഡിസംബര്‍ 6ന് 4 മണിക്കും 6 മണിക്കും ഇടയില്‍ സന്ദര്‍ശിച്ചവര്‍
ഹെന്റി ലെമിയുക്‌സ് കള്‍ച്ചറല്‍ ആന്റ് കമ്മ്യൂണിറ്റി സെന്റര്‍(7644 എഡ്വാര്‍ഡ് സെന്റ്.ലസാല്‍)
ഡിസംബര്‍ 4ന് ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെ
വാക്‌സിനെടുത്തവരാണെങ്കിലും, രോഗലക്ഷണങ്ങളില്ലെങ്കിലും മുകളില്‍ പറഞ്ഞ സമയങ്ങളില്‍ ഇവിടം സന്ദര്‍ശിച്ചവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് പബ്ലിക് ഹെല്‍ത്ത് പ്രസ്താവനയില്‍ അറിയിച്ചു.