ആല്‍ബെര്‍ട്ടയില്‍ വെള്ളിയാഴ്ച 287 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. നാല് ഒമിക്രോണ്‍ വകഭേദം കൂടി പ്രൊവിന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഒമിക്രോണ്‍ കേസുകളില്‍ മൂന്നെണ്ണം കാല്‍ഗരി സോണിലും ഒരെണ്ണം എഡ്മണ്ടന്‍ സോണിലുമാണ്. ഇതോടെ ആല്‍ബെര്‍ട്ടയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി.
ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടിക തയ്യാറാക്കുകയാണെന്ന് ആല്‍ബെര്‍ട്ട ആരോഗ്യവിഭാഗം അറിയിച്ചു. ആളുകളോട് രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കാനും ഐസൊലേഷനില്‍ പോകാനും ആരോഗ്യവിഭാഗം നിര്‍ദേശം നല്‍കി.