നീ പോകയോ..മ്യൂസിക്കൽ ആൽബം സമൂഹമാധ്യമങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടുന്നു

By: 600007 On: Dec 11, 2021, 4:02 AM

ഓസ്‌ട്രേലിയായിലെ  പെർത്തിൽ നഴ്‌സ്  ആയി ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശിനിയായ ബിൻസി അഭിലാഷ് എഴുതി പ്രശസ്ത ഗായകനായ ഡോ: പന്തളം ബാലൻ ഈണം നൽകി ആലപിച്ച നീ പോകയോ...എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നു. പെർത്തിലെ കലാവേദികളിലെ  നിറ സാന്നിധ്യമായ ബിൻസി  ഒരു വളരെ നല്ല ഗായിക കൂടിയാണ്. കൂടാതെ ബിൻസി രചിച്ച നിരവധി കവിതകൾ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

മയൂരം ക്രിയേഷൻസിന്റെ  ബാനറിൽ ശ്രീ. പന്തളം ബാലൻ തന്നെയാണ് ഈ മ്യൂസിക്കൽ ആൽബം നിർമ്മിച്ചിരിക്കുന്നത്.