ഒമിക്രോൺ വ്യാപന സാധ്യത കണക്കിലെടുത്തു പ്രൂഫ് ഓഫ് വാക്‌സിനേഷൻ സിസ്റ്റത്തിൽ മാറ്റം വരുത്തി ഒന്റാരിയോ. ജനുവരി 4 മുതൽ, ഒന്റാരിയോയിൽ വാക്സിനേഷൻ തെളിവ് ആവശ്യമുള്ളസ്ഥലങ്ങളിൽ പ്രവേശിക്കുവാൻ ക്യുആർ കോഡോട് കൂടിയ വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് സർക്കാർ അറിയിച്ചു. ക്യുആർ കോഡ് ഉള്ള വാക്‌സിൻ സർട്ടിഫിക്കറ്റ് ഡിജിറ്റലായോ പേപ്പർ കോപ്പി ആയി പ്രിന്റ് ചെയ്തോ ഉപയോഗിക്കാം. കൂടാതെ ഡിസംബർ 20 മുതൽ, 12-നും 17-നും ഇടയിൽ പ്രായമുള്ളവർക്ക് വിനോദ റീക്രീയേഷണൽ സ്പോർട്സ് ഫെസിലിറ്റികളിൽ പ്രവേശിക്കുവാൻ വാക്സിനേഷന്റെ തെളിവ് കാണിക്കേണ്ടതാണ്. ക്യുആർ കോഡോട് കൂടിയ വാക്‌സിൻ സർട്ടിഫിക്കറ്റ് ലഭിക്കുവാൻ https://covid-19.ontario.ca/get-proof/ എന്ന ലിങ്ക് സന്ദർശിക്കുക.
കഴിഞ്ഞ ഒരാഴ്ചയായി ഒന്റാരിയോയിൽ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുകയാണ്. 1,453 പുതിയ കേസുകളാണ് വെള്ളിയാഴ്‌ച റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.