കേരളത്തില്‍ അടുത്തവര്‍ഷം മുതല്‍ ഇ റേഷന്‍ കാര്‍ഡ്

By: 600007 On: Dec 10, 2021, 8:14 PM

കേരളത്തില്‍ ജനുവരി മുതല്‍ ഇ റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. 

ഇ റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി തെളിമ പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് റേഷന്‍ കടയുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാം. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍, ആവശ്യങ്ങള്‍ എന്നിവ അപേക്ഷയായി റേഷന്‍ കടകള്‍ക്ക് മുന്നില്‍ സ്ഥാപിച്ച ബോക്‌സുകളില്‍ നിക്ഷേപിക്കാം. പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തും.

Content Highlights: e ration card system to be implemented from next year onwards