പുകവലി നിരോധനത്തിന് വേറിട്ട പദ്ധതിയുമായി ന്യൂസിലാന്‍ഡ്

By: 600007 On: Dec 10, 2021, 8:08 PM

പുകവലി നിരോധനത്തിന് വേറിട്ട നിയമം കൊണ്ടുവരികയാണ് ന്യൂസിലാന്‍ഡ്. 14 വയസും അതില്‍ താഴെയുള്ളവര്‍ക്കും പുകവലിക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അടുത്ത വര്‍ഷം ബില്‍ പ്രാബല്യത്തില്‍ വരും. ഓരോ വര്‍ഷവും പ്രായപരിധി വര്‍ധിപ്പിക്കുന്ന രീതിയിലാണ് ബില്‍. അടുത്ത വര്‍ഷം പ്രായപരിധി 15 ആകും. അതായത് 14 വയസും അതില്‍ താഴെയുള്ളവര്‍ക്കും ആജീവനാന്തം പുകവലിക്കാനാകില്ല. 65 വര്‍ഷം കൊണ്ട് പുകവലിക്കുന്നതിനുള്ള പ്രായപരിധി 80 വയസ് ആകും. അങ്ങനെ നിയമം പൂര്‍ണ്ണതോതിലാക്കാനാണ് പദ്ധതി. നിലവില്‍ സിഗററ്റ് വാങ്ങുന്നതിനുള്ള പ്രായപരിധി 18 വയസ് ആണ്. 

65 വര്‍ഷം കഴിഞ്ഞാല്‍ 80 വയസുള്ളവര്‍ക്കു മാത്രമേ പുകവലിക്കാനാകൂ. നിക്കോട്ടിന്റെ അളവ് കുറയ്ക്കാനും പദ്ധതിയില്‍ നിര്‍ദേശമുണ്ട്. 

Content Highlights: newzealand plans to end smoking by imposing life time ban