ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആഴ്ചയില്‍ മൂന്നു ദിവസം അവധി

By: 600007 On: Dec 10, 2021, 8:01 PM

 


 
ഷാര്‍ജയില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അവധി. ഈ ദിവസങ്ങള്‍ വാരാന്ത്യ അവധിയായി ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ പ്രഖ്യാപിച്ചു. 

ആഴ്ചയില്‍ രണ്ടര ദിവസം അവധിയാക്കാന്‍ യുഎഇ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. വെള്ളയാഴ്ച ഉച്ച മുതല്‍ ഞായറാഴ്ച വരെ അവധിയാക്കാനാണ് യുഎഇയുടെ തീരുമാനം. ഇതിന്റെ ചുവടു പിടിച്ചാണ്, തെക്കന്‍ എമിറേറ്റ് ആയ ഷാര്‍ജ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചത്. 

അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. രാജ്യാന്തര ബാങ്കിങ്, ധന രംഗവുമായി യുഎഇയെ കൂടുതല്‍ ചേര്‍ത്തു വയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Content Highlights: sharja to allow three days holiday for government officers