ഇന്റര്‍നെറ്റ് സേവനമില്ലാതെ പണം കൈമാറാവുന്ന പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനവുമായി റിസര്‍വ് ബാങ്ക് 

By: 600007 On: Dec 10, 2021, 7:57 PM

 

 
ഇന്റര്‍നെറ്റ് സേവനം ഇല്ലാതെ തന്നെ പണം കൈമാറാന്‍ സാധിക്കുന്ന പുതിയ സംവിധാനത്തിന് റിസര്‍വ് ബാങ്ക് തുടക്കമിടുന്നു. ഇന്റര്‍നെറ്റ് സേവനമില്ലാതെ തന്നെ ഫീച്ചര്‍ ഫോണുകള്‍ വഴി ഡിജിറ്റല്‍ പേയ്‌മെന്റ് യാഥാര്‍ഥ്യമാക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്. ഗ്രാമീണ മേഖലയില്‍ പദ്ധതി വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

ഇതോടെ ഭാവിയില്‍ ഫീച്ചര്‍ ഫോണുകളില്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് സംവിധാനം റിസര്‍വ് ബാങ്ക് അനുവദിക്കും. ഏറ്റവും വലിയ റീട്ടെയില്‍ പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. പണം കൈമാറല്‍ സുഗമമാണെന്നത് ആണ് ഇതിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്. ഫീച്ചര്‍ ഫോണുകളില്‍ കൂടി ഈ സേവനം വരുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ഇതിന്റെ കീഴില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. 

ചെറിയ മൂല്യമുള്ള പണമിടപാട് കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ സംവിധാനം വഴി സാധിക്കും. ഐപിഒ, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ എന്നിവയില്‍ യുപിഐ വഴിയുള്ള നിക്ഷേപത്തിനുള്ള പരിധി രണ്ടുലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമായി ഉയര്‍ത്തിയതായും അദ്ദേഹം അറിയിച്ചു.

Content Highlights: reserve bank to start new digital payment system without using internet