ഇന്റര്‍നെറ്റ് ബാങ്കിങ് സേവനം ശനിയാഴ്ച തടസപ്പെടുമെന്ന് എസ്ബിഐ 

By: 600007 On: Dec 10, 2021, 7:52 PM

 

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ ശനിയാഴ്ച തടസപ്പെടുമെന്ന് എസ്ബിഐ അറിയിച്ചു. ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെയാണ് സേവനം ലഭ്യമല്ലാതാകുക. സെര്‍വറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സേവനം തടസപ്പെടുന്നതെന്നും എസ്ബിഐ ട്വിറ്റില്‍ അറിയിച്ചു.

ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ തടസ്സപ്പെടുമെന്നാണ് എസ്ബിഐയുടെ അറിയിപ്പ്. 300 മിനിറ്റ് നേരത്തേക്കാവും സേവനങ്ങള്‍ ഇല്ലാതാവുക. ശനിയാഴ്ച രാത്രി 11.30 മുതല്‍ 4.30 വരെയാകും തടസം നേരിടുക. ജനങ്ങള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും എസ്ബിഐ അറിയിച്ചു. 


Content Highlights: internet banking service will be interrupted on saturday says sbi