മാസ്‌ക് ധരിക്കാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

By: 600007 On: Dec 10, 2021, 7:03 PM

ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സമീപനത്തിനെതിരേ കേന്ദ്രസര്‍ക്കാര്‍. മാസ്‌ക് ധരിക്കുന്നവരുടെ എണ്ണം കുറയുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ലോകത്തെ സ്ഥിതിഗതികള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും രാജ്യത്തും അപകടസാധ്യത നിലനില്‍ക്കുകയാണെന്നും കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളത്. രാജ്യത്ത് കണ്ടെത്തിയ മൊത്തം കോവിഡ് വകഭേദങ്ങളില്‍ ഒമിക്രോണിന്റെ സാന്നിധ്യം 0.04 ശതമാനത്തിലും താഴെയാണെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു. രണ്ട് ഡോസ് വാക്‌സിനും മാസ്‌കും നിര്‍ബന്ധമാണെന്ന് നീതി ആയോഗ് അംഗം ഡോ വി കെ പോള്‍ പറഞ്ഞു. 

മാസ്‌ക് ഉപയോഗം കുറയുന്നതില്‍ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Content Highlights: not wearing masks will increase risk