ഒമിക്രോണ്‍; ഇന്ത്യയില്‍ രോഗികളുടെ എണ്ണം 30 ആയി

By: 600007 On: Dec 10, 2021, 6:46 PM

മഹാരാഷ്ട്രയില്‍ മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ ഇന്ന് ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 17 ആയി. രാജ്യത്ത് ആകെ 30 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 

മുംബൈയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ ടാന്‍സാനിയ, യുകെ, ദക്ഷിണാഫ്രിക്ക, നെയ്‌റോബി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചെത്തിയവരാണ്. പൂനെയിലെ നാല് രോഗബാധിതരും നൈജീരിയന്‍ സ്ത്രീയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. നൈജീരിയന്‍ സ്ത്രീക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. 

ഗുജറാത്തിലെ ജാംനഗറിലും ഇന്ന് രണ്ടുപേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന രണ്ട്‌പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജാംനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. പൊതുജനങ്ങള്‍ മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.


Content Highlights: India's omicron toll rises to 30