Eggless M&M Cookies
മൈദ - 3/4 cup
ബട്ടർ - 1/4 cup
പഞ്ചസാര - 1/3 cup
M&M ചോക്ലേറ്റ് ചിപ്സ് - 2tbsp
പാൽ - 1tbsp
ബേക്കിംഗ് പൗഡർ - 1/2 tsp
മൈദ, ബേക്കിംഗ് പൗഡർ എന്നിവ നന്നായി ഇടഞ്ഞു വെക്കുക. ബട്ടർ, പഞ്ചസാര എന്നിവ നന്നായി അടിച്ചെടുക്കുക. അതിലേക്കു പാൽ ചേർത്ത് വീണ്ടും യോജിപ്പിക്കുക. ഇതിലേക്ക് ഇടഞ്ഞു വെച്ചിരിക്കുന്ന മൈദ ചേർത്ത് നന്നായി ഇളക്കുക. ഈ മാവ് കുറച്ചു വീതം എടുത്തു ഉരുട്ടി ചെറുതായി അമർത്തി, മുകളിൽ M&M ചോക്ലേറ്റ് ചിപ്സ് നിരത്തുക. 350 ഡിഗ്രി ചൂടിൽ ബേക്ക് ചെയ്തു എടുക്കുക.