കാനഡയിലെ ഏറ്റവും വലിയ ഒമിക്രോൺ ക്ളസ്റ്റർ ലണ്ടൺ ഒന്റാരിയോയിലെന്ന് റിപ്പോര്‍ട്ട്. നൈജീരിയയില്‍ നിന്ന് കഴിഞ്ഞ മാസമെത്തിയ 2 പേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ക്ലസ്റ്ററില്‍ ഇപ്പോഴുള്ളത് 50 രോഗബാധിതരാണെന്ന് ആക്ടിംഗ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അലക്സ് സമ്മേഴ്സ് പറഞ്ഞു.
ഈ ക്ലസ്റ്ററില്‍ 18 കുടുംബങ്ങളും, ഏഴ് സ്കൂളുകളും, രണ്ട് ചൈല്‍ഡ് കെയര്‍ സെന്ററുകളും ഒരു പള്ളിയുമാണുള്ളത്.
നൈജീരിയയില്‍ നിന്നെത്തിയ രണ്ട് പേരും വാക്സിനെടുത്തവരായിരുന്നു. ക്വാറന്റൈനിലായിരുന്നു ഇവര്‍. അതേസമയം പ്രാദേശിക വ്യാപനം ആശങ്ക സൃഷ്ടിക്കുന്നതായും ഡോ.സമ്മേഴ്സ് പറഞ്ഞു.