കഴുകാവുന്നതും മടക്കാവുന്നതുമായ ബാറ്ററി രൂപകല്‍പ്പന ചെയ്ത് കാനഡ ഗവേഷകര്‍

By: 600007 On: Dec 10, 2021, 9:47 AM

 

കഴുകിയെടുക്കാവുന്നതും വളയ്ക്കുകയോ മടക്കുകയോ ചെയ്യാവുന്നതുമായൊരു ബാറ്ററി. ഏറെ പ്രത്യേകതകളുള്ള ഈ ബാറ്ററി രൂപകല്‍പ്പന ചെയ്തത് ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്. ലോകത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു ബാറ്ററി നിര്‍മ്മിക്കപ്പെടുന്നതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 

ധരിക്കാവുന്ന ഇലക്ട്രോണിക്‌സ് ഡിവൈസുകളുടെ ഉപയോഗം കൂടിയ ഈ കാലത്ത് ഇത്തരം ബാറ്ററികള്‍ ഏറെ ഉപകാരപ്പെടുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ഇന്റേണല്‍ കോംപോണന്റുകള്‍ സംരക്ഷിക്കുന്നതിനായി ബാറ്ററിയില്‍ വാട്ടര്‍പ്രൂഫ്, എയര്‍ടൈറ്റ് സീല്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ളതായി ഗവേഷകര്‍ പറഞ്ഞു.