2050ഓടെ ഫോസില്‍ ഇന്ധന ഉപയോഗം 62 ശതമാനം കുറയ്ക്കാന്‍ കാനഡ

By: 600007 On: Dec 10, 2021, 6:28 AM

 

2050ഓടെ ഫോസില്‍ ഇന്ധന ഉപയോഗത്തില്‍ കുറവ് വരുത്താനൊരുങ്ങി കാനഡ. 62 ശതമാനം കുറവ് വരുത്താനാണ് കാനഡയുടെ ലക്ഷ്യം. വൈദ്യുതി ഉപയോഗവും ക്രൂഡ് ഓയില്‍ ആവശ്യകതയും കൂടിയ സാഹചര്യത്തിലും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ തന്നെയാണ് കനഡയുടെ തീരുമാനം.

വരും വര്‍ഷങ്ങളില്‍ കാനഡക്കാര്‍ ഗ്യാസോലിന്‍, ഡീസല്‍ എന്നിവയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുമെന്നാണ് കാനഡ എനര്‍ജി റെഗുലേറ്റര്‍(സിഇആര്‍) പ്രവചിക്കുന്നത്. കാനഡക്കാര്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതോടെ വൈദ്യുതി ഉപയോഗം 45 ശതമാനം ഉയരും. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനവും, സൗരോര്‍ജവും പ്രയോജനപ്പെടുത്തി ആ സാഹചര്യത്തെ മറികടക്കാമെന്നും സിഇആര്‍ പറയുന്നു. 

കനേഡിയന്‍ അസംസ്‌കൃത എണ്ണ ഉല്‍പ്പാദന വളര്‍ച്ച 2032-ല്‍ പ്രതിദിനം 5.8 ദശലക്ഷം ബാരലായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് 2050-ല്‍ പ്രതിദിനം 4.8 ദശലക്ഷം ബാരലിലേക്ക് ഇത് കുറച്ച് കൊണ്ടുവരും.