മെക്സിക്കോയില്‍ റോഡപകടത്തില്‍ 53 കുടിയേറ്റക്കാര്‍ മരിച്ചു. തെക്കന്‍ മെക്സിക്കോയിലെ ചിയാപാസിലാണ് അപകടമുണ്ടായത്. നൂറോളം പേരുമായി പോയ ട്രക്ക് നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു.
40 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പക്കല്‍ രേഖകളൊന്നുമില്ലായിരുന്നു. മരിച്ചവര്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.