മെയ്ക്ക് ശേഷം ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് ഒന്റാരിയോ 

By: 600007 On: Dec 9, 2021, 9:59 PM

 

ഒന്റാരിയോയിൽ വ്യാഴാഴ്ച് 1290 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  പ്രവിശ്യയിലെ നിലവിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് ഏകദേശം 3.5 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത കേസുകളിൽ, 617 കേസുകൾ പൂർണ്ണമായും വാക്സിനേഷൻ എടുത്ത ആളുകളിലും,548 കേസുകൾ വാക്സിനേഷൻ എടുക്കാത്ത ആളുകളിലും, 42 എണ്ണം ഭാഗികമായി കുത്തിവയ്പ് എടുത്തവരിലും 83 എണ്ണം വാക്സിനേഷൻ നില വ്യക്തമല്ലാത്തവരിലുമാണ്.