കാനഡയില്‍ 2022ഓടെ ഭക്ഷ്യവില ഉയരുമെന്ന് റിപ്പോര്‍ട്ട്

By: 600007 On: Dec 9, 2021, 9:31 PMകാനഡയില്‍ 2022ല്‍ ഭക്ഷ്യവില ഉയരുമെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യവില അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ ഉയരുമെന്നാണ് വ്യാഴാഴ്ച പുറത്തിറക്കിയ ഭക്ഷ്യവില റിപ്പോര്‍ട്ടിന്റെ പുതിയ റിപ്പോര്‍ട്ടിലെ പ്രവചനം.

റസ്റ്റോറന്റ് ഭക്ഷണങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, പച്ചക്കറി, ബേക്കറി വിഭവങ്ങള്‍ എന്നിവയ്‌ക്കെല്ലാം വില ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ 12 വര്‍ഷമായി ഭക്ഷ്യവിലപ്പെരുപ്പം പ്രവചിക്കുന്ന റിപ്പോര്‍ട്ട് ഇതുവരെ പ്രവചിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ പ്രവചിക്കുന്നത്.
 
ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്ഫോമുകളെയും ഡെലിവറി സേവനങ്ങളെയും ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്ക് രണ്ട് മുതല്‍ എട്ട് ശതമാനം വരെ കൂടുതല്‍ ചെലവ് പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു.