കാനഡയുടെ ഒളിമ്പിക്‌സ് ബഹിഷ്‌കരണം 'പ്രഹസനം' എന്ന് ചൈന

By: 600007 On: Dec 9, 2021, 9:17 PM2022 ലെ ബീജിംഗ് വിന്റര്‍ ഒളിമ്പിക്‌സില്‍ യുഎസിന്റെ നയതന്ത്ര ബഹിഷ്‌കരണത്തില്‍ പങ്കുചേരാനുള്ള കാനഡയുടെയും യുകെയുടെയും തീരുമാനം 'പ്രഹസനം' എന്ന് ചൈന.

നിരവധി രാഷ്ട്രത്തലവന്മാരും സര്‍ക്കാര്‍ നേതാക്കളും രാജകുടുംബങ്ങളിലെ അംഗങ്ങളും പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുകൊണ്ട് തന്നെ യുഎസ്, കാനഡ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ ചൈനയ്ക്ക് ആശങ്കയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 4 മുതല്‍ 20 വരെ നടക്കുന്ന ഗെയിംസിലേക്ക് നയതന്ത്രജ്ഞരെ അയയ്കക്കില്ലെന്ന് മൂന്ന് രാജ്യങ്ങളും അറിയിച്ചിരുന്നു.