ബാഹുബലിക്ക് ശേഷം രാജമൗലി രാംചരണെയും, ജൂനിയർ NTR നെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ‘ആർആർആർ’ ന്റെ ട്രെയ്ലർ പുറത്തിറങ്ങി. 450 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബാഹുബലിയ്ക്കും മുകളിൽ നിൽക്കുന്ന വിഷ്വൽ, ഗ്രാഫിക്സ് ലൊക്കേഷനുകളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യലിലെ ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ആക്ഷൻ ചിത്രം എന്ന പ്രത്യേകത കൂടി ‘ആർആർആർ’നുണ്ട്. ആലിയ ബട്ട്, സമുദ്രക്കനി, അജയ് ദേവ്ഗൺ, ശ്രേയ ശരൺ, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര് ജോണ്‍സ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു...!!