ഒന്റാരിയോയില്‍ 1009 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

By: 600007 On: Dec 9, 2021, 1:55 PM


ഒന്റാരിയോയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 1009 പേര്‍ക്ക്. എട്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പ്രൊവിന്‍സിലെ ആകെ കോവിഡ് മരണം 10,044 ആയി. 

ചൊവ്വാഴ്ച 928 പുതിയ കേസുകളും തിങ്കളാഴ്ച 887 പുതിയ കേസുകളും ഞായറാഴ്ച 1,184 പുതിയ കേസുകളുമാണ് പ്രൊവിന്‍സില്‍ രേഖപ്പെടുത്തിയത്. 

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 1676 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,502 കോവിഡ് ടെസ്റ്റുകളാണ് നടന്നത്. പ്രൊവിന്‍സിലെ പോസിറ്റിവിറ്റി നിരക്ക് ഏകദേശം 3.3 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.