ടൊറന്റോയില്‍ 5 സ്‌കൂളുകളില്‍ കൂടി കോവിഡ്

By: 600007 On: Dec 9, 2021, 1:45 PM

 


ടൊറന്റോയിലെ 5 സ്‌കൂളുകളില്‍ കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതായി ടൊറന്റോ പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. 
ലാനോര്‍ ജൂനിയര്‍ മിഡില്‍ സ്‌കൂള്‍, റോസ്തോണ്‍ ജൂനിയര്‍ സ്‌കൂള്‍, സെനെക ഹില്‍ പ്രൈവറ്റ് സ്‌കൂള്‍, സെന്റ് ഡിമെട്രിയസ് കാത്തലിക് സ്‌കൂള്‍, കോസ്ബേണ്‍ മിഡില്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 

അടുത്ത സമ്പര്‍ക്കപട്ടികയിലുള്ളവരോട് സെല്‍ഫ് ഐസൊലേഷനും കോവിഡ് പരിശോധനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഈ ആഴ്ചയില്‍ ഇതിനോടകം ടൊറന്റോയിലെ 13 സ്‌കൂളുകളിലാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ട്ത്.