ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കാന്‍ വാള്‍മാര്‍ട്ട് കാനഡ

By: 600007 On: Dec 9, 2021, 6:29 AM

 


ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കാന്‍ വാള്‍മാര്‍ട്ട് കാനഡ. 2022 തുടക്കത്തോടെ തീരുമാനം നടപ്പിലാക്കാനാണ് വാള്‍മാര്‍ട്ടിന്റെ നീക്കം.

ഭൗമദിനമായ ഏപ്രില്‍ 22ന് മുമ്പ് തന്നെ വാള്‍മാര്‍ട്ടിന്റെ രാജ്യത്തുടനീളമുള്ള 400ലധികം സ്റ്റോറുകളില്‍ നിന്ന് സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുകയാണ് ലക്ഷ്യം.

പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ ഒഴിവാക്കുന്നത് ഒരു പുനരുല്‍പ്പാദന കമ്പനിയായി മാറുന്നതിനുള്ള തങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന്  വാള്‍മാര്‍ട്ട് കാനഡയുടെ പ്രസിഡന്റും സിഇഒയുമായ ഹൊറാസിയോ ബാര്‍ബെയ്റ്റോ ന്യൂസ് റിലീസില്‍ പറഞ്ഞു. ഈ മാറ്റം ഓരോ വര്‍ഷവും ഏകദേശം മുക്കാല്‍ ബില്യണ്‍ പ്ലാസ്റ്റിക് ബാഗുകള്‍ പ്രചാരത്തില്‍ വരുന്നത് തടയുമെന്ന് വാള്‍മാര്‍ട്ട് പറയുന്നു.