എഡ്മന്റണിൽ എമർജൻസി റൂം വെയ്റ്റിങ് ടൈം ഓൺലൈൻ ആയി അറിയാം 

By: 600007 On: Dec 8, 2021, 9:51 PM

എഡ്മന്റൺ ഹെൽത്ത് സോണിലുള്ളവർക്ക് എമർജൻസി റൂം വെയ്റ്റിങ് ടൈം ഓൺലൈൻ ആയി അറിയാനുള്ള സൗകര്യം ഒരുക്കി ആൽബെർട്ട ഹെൽത്ത് സർവീസസ്.  എഎച്ച്എസ്സിന്റെ വെബ്സൈറ്റ് വഴി  ഓൺലൈനായി എമർജൻസി റൂം കാത്തിരിപ്പ് സമയത്തിന്റെ തത്സമയ എസ്റ്റിമേറ്റ് കണ്ടെത്താനാകും.
 
പോസ്റ്റ് ചെയ്ത വെയ്റ്റിങ് ടൈം അത്യാഹിത വിഭാഗത്തിലെ ഒരു ട്രയേജ് നഴ്‌സിന്റെ വിലയിരുത്തലിൽ നിന്ന് ഒരു ഡോക്ടറെ കാണുന്നതിന് എത്ര സമയമെടുക്കും എന്നതിന്റെ ഏകദേശ കണക്കായിരിക്കും . അത്യാഹിത വിഭാഗത്തിലെ ആളുകളുടെ എണ്ണവും രോഗികളെ ചികിത്സിക്കാൻ ലഭ്യമായ ഡോക്ടർ/നഴ്സിന്റെ എണ്ണവും കണക്കാക്കി സോഫ്‌റ്റ്‌വെയർ സംവിധാനം വഴിയാണ് വെയ്റ്റിങ് ടൈം കണക്കാക്കുന്നത്. 

 എഡ്മന്റൺ സോണിലെ എല്ലാ ആശുപത്രികളുടെയും വെയ്റ്റിങ് ടൈം എഎച്ച്എസ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഇപ്പോൾ ലഭ്യമാണ്. അടിയന്തര പരിചരണം ആവശ്യമുള്ളവർ  911-ൽ  വിളിക്കുകയോ അടുത്തുള്ള അത്യാഹിത വിഭാഗത്തിലേക്ക് നേരിട്ട് പോകുകയോ ചെയ്യണമെന്ന് എഎച്ച്എസ് അറിയിച്ചു.