2022 ജൂലൈ വരെ പെയ്ഡ് സിക്ക് ലീവ് പ്രോഗ്രാം നീട്ടാന്‍ ഒന്റാരിയോ

By: 600007 On: Dec 8, 2021, 10:01 AM

 

 

ഒന്റാരിയോയില്‍ 2022 ജൂലൈ അവസാനം വരെ പെയ്ഡ് സിക്ക് ഡേ പ്രോഗ്രാം നീട്ടുന്നു. മൂന്ന് പെയ്ഡ് സിക്ക് ഡേയ്‌സ് വരെ നല്‍കുന്ന പ്രോഗ്രാം ഡിസംബറോടെ അവസാനിക്കാനിരിക്കുകയായിരുന്നു.

2022 ജൂലൈ 31 വരെ പ്രോഗ്രാം തുടരുമെന്ന് ഡഗ് ഫോര്‍ഡ് ഗവണ്‍മെന്റ് ന്യൂസ് റിലീസില്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കാനോ, കുട്ടികള്‍ക്ക് വാക്‌സിനെടുക്കാനോ ഈ സിക്ക് ഡേ ഉപയോഗപ്പെടുത്താമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

200,000 ജീവനക്കാര്‍ ഇതിനകം ഈ പ്രോഗ്രാം ഉപയോഗപ്പെടുത്തിയതായി ഒന്റാരിയോ തൊഴില്‍ മന്ത്രി പറഞ്ഞു.