ബ്രിട്ടീഷ് കൊളംബിയയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദേശയാത്ര കഴിഞ്ഞെത്തിവരാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരെല്ലാം.
കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രൊവിന്‍ഷ്യല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ബോണി ഹെന്റി പറഞ്ഞു.
ബി.സിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര് രണ്ട് ഡോസ് വാക്സിനും എടുത്തവരാണ്. മറ്റു രണ്ട് പേര് വാക്സിനെടുക്കാത്തവരാണ്. 18നും 60നും ഇടയ്ക്ക് പ്രായമുള്ളവരാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചവര്‍. നൈജീരിയ, ഈജിപ്ത് ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അടുത്തിടെ മടങ്ങിയെത്തിവരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.