ഹെലികോപ്റ്റര്‍ അപകടം: ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ മരിച്ചു

By: 600007 On: Dec 8, 2021, 8:54 AM

 
 

ഊട്ടിയിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ മരിച്ചു. വ്യോമസേന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബിപിന്‍ റാവത്തിന്റെ ഭാര്യ മധൂലികയും അപകടത്തില്‍ മരിച്ചു. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗാണ് ചികിത്സയിലുള്ളത്. 

കോയമ്പത്തൂരില്‍ നിന്ന് ഊട്ടി വെല്ലിങ്ടണിലേക്കുള്അള യാത്രക്കിടെ 12.20നായിരുന്നു ദുരന്തം. അപകടസമയത്ത് കനത്ത മൂടല്‍ മഞ്ഞുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ത്യയുടെ ആദ്യ സംയുക്ത സൈനികമേധാവിയാണ് വിടവാങ്ങിയത്. 

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്. 

വെല്ലിംഗ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനികമേധാവി പോയത്. വ്യോമസേനയുടെ F Mi-17V5 എന്ന ഹെലികോപ്ടറിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. കുനൂരില്‍നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയില്‍ കാട്ടേരി പാര്‍ക്കില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം.