കാനഡയില്‍ നിര്‍മ്മിച്ച കോവിഡ് ഇന്‍ഹേലര്‍ വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാനൊരുങ്ങുന്നു

By: 600007 On: Dec 8, 2021, 5:56 AM

 

കാനഡയില്‍ നിര്‍മ്മിച്ച രണ്ട് വാക്‌സിനുകളുടെ പരീക്ഷണം മനുഷ്യനില്‍ നടത്താന്‍ അനുമതിയായി. ഹിമല്‍ടണിലെ മെക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പരീക്ഷണം നടത്തുന്നത്. കുത്തിവെപ്പിന് പകരം ഇന്‍ഹേല്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള വാക്‌സിനാണ് നിര്‍മ്മിച്ചിട്ടുള്ളത്. കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് റിസര്‍ച്ച് ധനസഹായം നല്‍കുന്ന പഠനത്തില്‍ 30 സന്നദ്ധപ്രവര്‍ത്തകരെങ്കിലും പങ്കെടുക്കും. 

ഹെല്‍ത്ത് കാനഡയുടെ അനുമതി അടുത്തിടെ ലഭിച്ച ക്ലിനിക്കല്‍ ട്രയലുകളുടെ ഒന്നാം ഘട്ടത്തില്‍ ഗവേഷകര്‍ ഇന്‍ഹേല്‍ ചെയ്യുന്ന വാക്സിനുകളുടെ സുരക്ഷയും പ്രതിരോധശേഷിയും പരിശോധിക്കുമെന്ന് ചൊവ്വാഴ്ച ന്യൂസ് റിലീസില്‍ മെക്മാസ്റ്റര്‍ അറിയിച്ചു. ഫൈസര്‍, മൊഡേണ വാക്‌സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ കഴിയുന്നതാണ് രണ്ട് ഇന്‍ഹേല്‍ വാക്‌സിനുകളുമെന്നും ന്യൂസ് റിലീസില്‍ പറയുന്നു.