ഫോബ്‌സിന്റെ 100 ശക്തരായ വനിതകളുടെ പട്ടികയിൽ കാനഡയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്

By: 600007 On: Dec 7, 2021, 10:47 PM

 

ഫോർബ്സ് മാഗസിൻ ലോകത്തെ ഏറ്റവും ശക്തരായ വനിതകളിൽ ഒരാളായി കാനഡയുടെ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിനെ തിരഞ്ഞെടുത്തു. കാനഡയുടെ ധനമന്ത്രി കൂടിയായ ക്രിസ്റ്റിയ ഫ്രീലാൻഡ് ചൊവ്വാഴ്ച പുറത്തിറക്കിയ ഫോബ്‌സിന്റെ 2021ലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ 97-ാം സ്ഥാനത്താണ്. ഫോബ്‌സിന്റെ ലോകത്തെ മികച്ച 100 വനിതകളുടെ പട്ടികയിൽ ഇടം നേടിയ ഏക കനേഡിയൻ വനിതയാണ് ഫ്രീലാൻഡ്. ഫിലാൻട്രോപ്പിസ്റ്റ് മക്കെൻസി സ്കോട്ട് ആണ് ഒന്നാം സ്ഥാനത്തുള്ളത്.യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പട്ടികയിൽ രണ്ടാം സ്ഥാനത്തും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എട്ടാം സ്ഥാനത്തെത്തുമെത്തി. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി 15-ാം സ്ഥാനത്തും ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ പട്ടികയിൽ 34-ാം സ്ഥാനത്തും എലിസബത്ത് രാജ്ഞി 70-ാം സ്ഥാനത്തുമാണ് പട്ടികയിൽ.