ക്യൂബെക്കിൽ ഡിസംബർ 23 മുതൽ വാക്‌സിനേഷൻ എടുത്ത 20 പേരെ വീടുകളിൽ ഒത്തുകൂടാൻ അനുവദിക്കും

By: 600007 On: Dec 7, 2021, 10:32 PM

പൊതുജനാരോഗ്യ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനായി ഡിസംബർ 23 മുതൽ വീടുകളിൽ വാക്സിനേഷൻ എടുത്ത 20 ആളുകളുടെ സ്വകാര്യ ഒത്തുചേരലുകൾ അനുവദിക്കുമെന്ന് ക്യൂബെക്ക് ആരോഗ്യമന്ത്രി ക്രിസ്റ്റ്യൻ ദുബെ ചൊവ്വാഴ്ച അറിയിച്ചു. നിലവിൽ 10 പേർക്ക് മാത്രമേ വീടുകളിൽ സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുവാൻ അനുവാദമുള്ളൂ. പൊതു ക്രമീകരണങ്ങളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെ മുമ്പ് പ്രഖ്യാപിച്ച മറ്റ് പൊതുജനാരോഗ്യ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ട്. 

2022 ജനുവരി 4 മുതൽ, 65 മുതൽ 69 വരെയുള്ള ആളുകൾക്കും ജനുവരി 6 മുതൽ, 60 മുതൽ 64 വരെയുള്ള ആളുകൾക്ക് കോവിഡ് ബൂസ്റ്റർ ഡോസിനായുള്ള അപ്പോയിന്റ്മെന്റ് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ ഏകദേശം 640,000 പേർ ക്യൂബെക്കിൽ ഇതുവരെ വാക്സിൻ എടുത്തിട്ടില്ലെന്നും ആരോഗ്യമന്ത്രി കൂട്ടി ചേർത്തു.