ഒന്റാരിയോയില്‍ പ്രതിദിന കോവിഡ് കേസുകളുയരുന്നു. ചൊവ്വാഴ്ച 928 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.9 മരണവും റിപ്പോര്‍ട്ട് ചെയ്തു. പ്രൊവിന്‍സില്‍ ഇതുവരെ 625,312 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ചൊവ്വാഴ്ച 687 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഈയാഴ്ചയില്‍ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്.
പുതിയതായി രേഖപ്പെടുത്തിയ 928 കേസുകളില്‍, 424 പേര്‍ വാക്‌സിനേഷന്‍ എടുക്കാത്തവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം 26 പേര്‍ ഒരു ഡോസ് വാക്‌സിന്‍ കുത്തിവയ്പ് എടുത്തവരാണെന്നും 401 പേര്‍ പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവരാണെന്നും 77 പേരുടെ വാക്‌സിനേഷന്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും കണക്കില്‍ പറയുന്നു.
ചൊവ്വാഴ്ചത്തെ റിപ്പോര്‍ട്ട് അനുസരിച്ച്, ടൊറന്റോയില്‍ 163, യോര്‍ക്ക് മേഖലയില്‍ 85, സഡ്ബറിയില്‍ 58, വിന്‍ഡ്സര്‍-എസെക്‌സില്‍ 51, ഹാമില്‍ട്ടണില്‍ 50 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.