യുഎസില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 50 ദശലക്ഷത്തിലേക്ക് അടുക്കുന്നു. 2020 ജനുവരിയില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 49.3 ദശലക്ഷം പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. 786,000-ത്തിലധികം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ന്യൂയോര്‍ക്കില്‍ എല്ലാ സ്വകാര്യ തൊഴിലുടമകള്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കി. ഇതിന് പുറമെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഫെഡറല്‍ ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ തിങ്കളാഴ്ച വരെ 19 പേര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഡെല്‍റ്റ വകഭേദമാണെന്നാണ് പൊതുജനാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.